Latest News

72ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം; ഇന്ത്യ പുരോഗമന പാതയിലെന്ന് പ്രധാനമന്ത്രി

രാജ്യം 72ാം  സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. തന്റെ ഭരണകാലത്തു രാജ്യം നേടിയ പുരോഗതിയെക്കുറിച്ചാണ് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ഇന്ത്യയുടെ ഉയര്‍ച്ചയെ ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നതായും മോദി വ്യക്തമാക്കി.

അവസാനവര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ വേഗം ഇപ്പോഴും പാലിച്ചിരുന്നെങ്കില്‍ ഇന്ത്യ വളരാന്‍ ദശകങ്ങള്‍ എടുത്തേനെയെന്നും മോദി കൂട്ടിച്ചേര്‍ത്തു. ശുചിമുറികള്‍ നിര്‍മിക്കാന്‍, പാവപ്പെട്ടവര്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കാന്‍, ഒപ്റ്റിക്കല്‍ ഫൈബറുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയവയ്ക്ക്് യുപിഎ സര്‍ക്കാരിന്റെ യുപിഎ സര്‍ക്കാരിന്റെ വേഗമായിരുന്നെങ്കില്‍ ദശകങ്ങളും നൂറ്റാണ്ടുകളും എടുത്തേനെയെന്നാണ് മോദി പറഞ്ഞത്. രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുമ്പോള്‍ പുതിയ പ്രതിബ്ദ്ധതയാണ് മുന്നിലുള്ളത്. പുതിയ വേഗത്തിലാണ് ഇന്ത്യ മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

2022ലോ കഴിയുമെങ്കില്‍ അതിന് മുമ്പോ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയയ്ക്കുമെന്ന് മോദി പറഞ്ഞു. ശാസ്ത്രജ്ഞരെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുകയാണ്. നൂതന കണ്ടുപിടിത്തങ്ങളുടെ മേഖലയില്‍ അവര്‍ നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണ്. പ്രഗത്ഭരും കഴിവുമുള്ള ശാസ്ത്രജ്ഞര്‍ നിര്‍മിക്കുന്ന ‘ഗഗനയന്‍’ ആയിരിക്കും ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുക. അതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യയെന്നും മോദി പറഞ്ഞു.

സാധാരണക്കാര്‍ക്കായി പ്രധാമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ എന്ന ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു. അടുത്ത മാസം 25 ന് പദ്ധതി നിലവില്‍ വരും. പദ്ധതി പ്രകാരം 10 കോടി മുതല്‍ 50 കോടി വരെ ആളുകള്‍ക്ക് അഞ്ച് ലക്ഷം വരെയുള്ള ആരോഗ്യ പരിരക്ഷ ലഭിക്കും.

ബി.ആര്‍. അംബേദ്കര്‍ നമുക്ക് നല്‍കിയ ഭരണഘടനയില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തുന്നു. ഇക്കാര്യം നമ്മള്‍ ഉറപ്പുവരുത്തണം. എങ്കിലേ ഇന്ത്യയ്ക്കു വലിയ രീതിയില്‍ വികസിക്കാനാകൂയെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രളയക്കെടുതിയില്‍ വലയുകയാണ്. മറ്റു ഭാഗങ്ങളില്‍ മികച്ച കാലവര്‍ഷം ലഭിച്ചു. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്നും പ്രധാനമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top