മഴക്കെടുതിയില്‍ സംസ്ഥാനത്തിന്റെ നിരവധി സ്ഥലങ്ങളില്‍ ജനങ്ങള്‍ ദുരിതം നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം പൂര്‍ണമായി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. നിരവധിയാളുകള്‍ ദുരിതത്തില്‍പ്പെട്ട് നില്ക്കുമ്പോള് ആഘോഷം നടത്തുന്നതില്‍ അര്‍ഥമില്ല. ഒരുവശത്ത് സഹായത്തിന് നമ്മള് പണം സ്വീകരിക്കുമ്പോള്‍ ആഘോഷം നടത്തുന്നതും അര്‍ഥശൂന്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണാഘോഷത്തിന്റെ ഫണ്ട് കൂടി വിവിധ വകുപ്പുകള്‍ ദുരിതാശ്വാസത്തിന് ഉപയോഗിക്കും.
മഴക്കെടുതി ; ഈ വര്‍ഷത്തെ ഓണാഘോഷം പൂര്‍ണമായി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി
By
August 14, 2018 1:14 pm