Kerala

പ്രളയ ദുരിതസഹായം; എംഎ യൂസഫലി 5 കോടി രൂപ നല്‍കും

പ്രളയകെടുതി നേരിടുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ നല്‍കുമെന്ന് പ്രവാസി വ്യവസായിയും, ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനുമായ എംഎ യൂസഫലി അറിയിച്ചു.

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രളയകെടുതിക്ക് സഹായം നല്‍കാന്‍ നിരവധി പ്രവാസി വ്യവസായികളും, സംഘടനകളും മുന്നോട്ട് വരുന്നുണ്ട്. എംഎ യൂസഫ് അലിയുടെ 5 കോടി രൂപയുടെ സഹായവാഗ്ദാനം മറ്റ് വ്യവസായികള്‍ക്കും പ്രചോദനമാകും.

പ്രളയദുരിതത്തിന് സഹായം അഭ്യര്‍ത്ഥിച്ച്‌കൊണ്ട് സിനിമ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ എന്നിവര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടുണ്ട്. ഡു ഫോര്‍ കേരള എന്ന പ്രിഥ്വിരാജിന്റെ അഭ്യര്‍ത്ഥനയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top