Film News

കേരളത്തിന് സഹായവുമായി സൂര്യയും കാര്‍ത്തിയും

ചെന്നൈ:കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായഹസ്തവുമായി തമിഴ് നടന്‍ സൂര്യയും കാര്‍ത്തിയും. ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യും. മഴയും വെളളപ്പൊക്കവും മൂലം വലയുന്ന കേരളത്തിന് നിരവധി സഹായങ്ങള്‍ പലയിടത്തുനിന്നായി വരുന്നുണ്ട്. ഇതിനു പുറമെ കേരളത്തെ തല്‍സ്ഥിതിയില്‍ നിന്നും കരകയറ്റാന്‍ പ്രവാസികളും സഹായിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെ നിരവധി പേര്‍ സഹായവുമായി രംഗത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയിലും വെളളപ്പൊക്കത്തിലും കുന്നിടിച്ചിലിലും നിരവധി നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top