Breaking News

പെരുമ്പാവൂര്‍ ആലുവ ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി

കൊച്ചി: ഇടമലയാര്‍ അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ ആലുവ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപവും ആലുവ മണപ്പുറത്തും വെള്ളം കയറി. രാവിലെ അഞ്ച് മണിക്ക് തുറന്ന ഇടമലയാറിലെ വെളളം അഞ്ച് മണിക്കൂര്‍ കൊണ്ട് ആലുവയിലെത്തി.

ഇടമലയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷം ഇടുക്കിയിലെ ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനം. അല്ലാത്തപക്ഷം താഴ്ന്ന പ്രദേശങ്ങള്‍ വെളളപ്പൊക്ക ഭീഷണിയിലാകാനുളള സാധ്യത കണക്കിലെടുത്താണിത്. കൂടാതെ വെള്ളമൊഴുകിയെത്തുന്ന താഴെയുള്ള ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ശേഷികൂടി വിലയിരുത്തുമ്പോള്‍ രണ്ട് അണക്കെട്ടുകളും ഒരുമിച്ച് തുറക്കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ട്രയല്‍ റണ്‍ എപ്പോള്‍ വേണമെന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top