Latest News

ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി സ്വന്തം കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടു

ലഖ്‌നൗ: ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി ആറു വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ചേര്‍ന്ന് വീട്ടില്‍ കൊന്ന് കുഴിച്ചിട്ടു. പോഷകാഹാരക്കുറവിനാല്‍ രോഗബാധിതയായിരുന്ന പെണ്‍കുട്ടിയെ മറ്റൊരു കുഞ്ഞിനു വേണ്ടി മന്ത്രവാദിയുടെ ഉപദേശപ്രകാരം മാതാപിതാക്കള്‍ ക്രൂരമായി കൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മോറദാബാദിലാണ് സംഭവം.

അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി പരിശോധന നടത്തി. വീടിനടുത്ത് നിലം കുഴിച്ച് പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നറിയാനായത്. മകളെ പിരിയാതിരിക്കാനായി വീട്ടിനുള്ളില്‍ കുഴിച്ചിട്ടതെന്നും അവിടെയായി അമ്പലം പണിയാനായിരുന്നു ശ്രമമെന്നും പെണ്‍കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top