Kerala

ട്രാന്‍സ്‌ജെന്റേഴ്‌സിനായി തൃശ്ശൂരില്‍ കുടുംബശ്രീ യൂണിറ്റ്

തൃശ്ശൂര്‍ : സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്‌ജെന്റേഴ്‌സിനെ അംഗങ്ങളാക്കി കുടുംബശ്രീ യൂണിറ്റ് വരുന്നു. കിരണം എന്ന പേരില്‍ തൃശ്ശൂരിനടുത്ത് മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. 12 പേരാണ് നിലവില്‍ അംഗങ്ങളായുളളത്. സാമൂഹ്യക്ഷേമ വകുപ്പിന്റെ കണക്കെടുപ്പ് പ്രകാരം 100 ഓളം ട്രാന്‍സ്‌ജെന്റേഴ്‌സ്‌ ഈ പ്രദേശത്തുണ്ട്. ഇവരില്‍ പലരും ജോലിയില്ലാതെ ബുദ്ധിമുട്ടുന്നവരാണ്. എല്ലാ ട്രാന്‍സ്‌ജെന്റേഴ്‌സിനെയും ഒരുമിച്ച് കൊണ്ടുവന്ന് അവര്‍ക്ക് ഒരു സഹായഹസ്തമാകുക എന്ന ലക്ഷ്യത്തോടെയാണ് കിരണം യൂണിറ്റ് തുടങ്ങിയിരിക്കുന്നത്.

12 പേരില്‍ 5 പേര്‍ ജോലി ചെയ്യുന്നവരാണ്. അവരുടെ നേതൃത്വത്തിലായി സംരംഭകത്വവും സമ്പാദ്യ സമാഹരണവുണ്ടാകും. ഇതിലൂടെ സമൂഹത്തിലെ എല്ലാവരുമായി ഇടപെടാനും പ്രവര്‍ത്തിക്കാനുമുള്ള അവസരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കിരണം കൂട്ടായ്മ. ജില്ലയിലുള്‍പ്പടെ ട്രാന്‍സ്‌ജെന്റേഴ്‌സിനായി കിരണം യൂണിറ്റ് വളര്‍ത്തിയെടുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top