നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ എഎംഎംഎ ഭാരവാഹികളും ഡബ്ല്യുസിസിയും ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം നാലിന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് ചര്‍ച്ച നടക്കുക.
വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി പ്രതിനിധികള്‍ നേരത്തെ എഎംഎംഎ യ്ക്ക് കത്ത് നല്‍കിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ പ്രതിഷേധിച്ച് ചില നടിമാര്‍ എഎംഎംഎ യില്‍ നിന്നും രാജി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് എഎംഎംഎ യ്ക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് ചര്‍ച്ചയ്ക്കായി ഡബ്ല്യുസിസി പ്രതിനിധികളെ ക്ഷണിച്ചത്.