തൊടുപുഴ കമ്പകക്കാനത്തെ കൂട്ടക്കൊലപാതകക്കേസില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. കല്ലറ സ്വദേശി ഷിബു, തച്ചോണം സ്വദേശി ഇര്‍ഷാദ്, റിട്ടയേര്‍ഡ് അസിസ്റ്റന്റ് കമാന്‍ഡന്റ് രാജശേഖരന് എന്നിവരെയാണ് പിടികൂടിയത്. തിരുവനന്തപുരത്ത് നിന്ന് പിടികൂടിയ ഇവരെ ഇടുക്കിയിലേക്ക് കൊണ്ടുപോകും. നേരത്തെ കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശിയുടെ മൊഴിയില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള സൂചന ലഭിച്ചത്. കൊലപാതകത്തെ കുറിച്ച് കൃത്യമായ വിവരം ഉള്ളവരാണ് ഇപ്പോള്‍ പിടിയിലായതെന്നാണ് സൂചന.
തൊടുപുഴ കമ്പകക്കാനത്തെ കൂട്ടക്കൊലപാതകക്കേസില്‍ മൂന്ന് പേര് കസ്റ്റഡിയില്‍
By
August 4, 2018 2:57 pm