Latest News

പിണറായിയും ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയിലെ കേരളഹൗസില്‍ കൂടിക്കാഴ്ച നടത്തി. കൊച്ചിയില്‍ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തില്‍ ഇടപെടുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. ധനമന്ത്രിയുമായി ആലോചിച്ച് വേണ്ട ഇടപെടലാകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുക്കാനായെത്തിയതാണ് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു ദിവസമായി ഡല്‍ഹിയിലുണ്ട്.

സുഹൃത്തിന് വായ്പയെടുക്കാന്‍ ജാമ്യം നിന്നാണ് ഇടപ്പളളി പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കിടപ്പാടം നഷ്ടപ്പെട്ടത്.ഇതിനായി പ്രീത ഉമ്മന്‍ചാണ്ടിയെ നേരത്തെ കണ്ട് നിവേദനം നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top