ഇന്ത്യന്‍ സബ്മറൈന് ചിത്രം ഗാസി അറ്റാക്കിനെ അനുസ്മരിപ്പിക്കുന്നതാണ് ജെരാര്‍ഡ് ബട്ട്ലര്‍ നായകനായെത്തുന്ന ഹണ്ടര്‍ കില്ലര്‍. ആര്‍ട്ടിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ അമേരിക്കന്‍ സബ്മറൈന്റെ ക്യാപ്റ്റനായാണ് ജെരാര്‍ഡ് എത്തുന്നത്. ഇതിനിടയില്‍ കിഡ്നാപ് ചെയ്യപ്പെടുന്ന റഷ്യന്‍ പ്രസിഡന്റിനെ രക്ഷിക്കുന്നതും വേള്‍ഡ് വാര് ത്രീ യിലേക്ക് ലോകം പോകാതിരിക്കാനുളള ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഒളിംപസ് ഹാസ് ഫാലന് എന്ന ചിത്രത്തിലൂടെ സുപരിചിതനായ ജെരാര്‍ഡ് ബട്ട്ലര്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ജെരാര്ഡിനൊപ്പം ഗരി ഓള്ഡ്മാന്, ടോബി സ്റ്റീഫന്‍സ് തുടങ്ങിയ ഹോളിവുഡിലെ പ്രധാന താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഡോനോവന്‍ മാര്‍ഷ് സംവിധാനം ചെയ്യുന്ന ഹണ്ടര്‍ കില്ലര്‍ ഒക്ടോബര്‍ 26ന് തീയ്യറ്ററുകളിലെത്തും.