Kerala

കോണ്‍ഗ്രസിന്റെ രാമായണ മാസാചരണം: പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തം

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാമായണ മാസാചരണത്തിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് രൂക്ഷമാകുന്നു. മുന്‍ കെപിസിസി പ്രസിഡണ്ട് കൂടിയായ കെ.മുരളീധരന്‍ എംഎല്‍എയാണ് എതിര്‍പ്പറിയിച്ച് രംഗത്തെത്തിയത്. ബിജെപിയെ നേരിടണ്ട മാര്‍ഗം ഇതല്ലെന്ന് മുരളീധരന്‍ പറഞ്ഞു.

ബിജെപി മതത്തെയും ദൈവങ്ങളെയുമെല്ലാം രാഷ്ട്രീയമായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ബിജെപിയെ ഈ രീതിയിലല്ല നേരിടേണ്ടത്. കോണ്‍ഗ്രസ് പോലൊരു മതേതര പ്രസ്ഥാനം മതപരമായ ആചാരങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top