Latest News

പാകിസ്ഥാനില്‍ പട്ടാള ഭരണത്തിന് സാധ്യതയേറുന്നു

കറാച്ചി: പാകിസ്ഥാനില്‍ നവാസ് ഷെറീഫും മകളും അറസ്റ്റിലായതിന് പിന്നാലെ അറങ്ങേറുന്ന അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി. നവാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ പ്രതിഷേധമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പാകിസ്ഥാന്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക് നീങ്ങുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഭീകരവാദം അടിച്ചമര്‍ത്തിയെന്ന് പാക് സര്‍ക്കാരും സൈന്യവും അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ ക്രമസമാധാന നില വഷളായിരിക്കുകയാണ്. അക്രമങ്ങള്‍ അടിച്ചൊതുക്കുന്നതിനൊപ്പം രാജ്യഭരണവും പട്ടാളം കൈപ്പിടിയിലൊതുക്കാനുള്ള സാധ്യതയാണ് ഉയരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top