Kerala

മാത്യു ടി തോമസിനെതിരെ ജനതാദള്‍(എസ്)ല്‍ പടയൊരുക്കം

തിരുവനന്തപുരം: മാത്യു ടി.തോമസിനെതിരെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദളില്‍ (എസ്) കലാപം. മാത്യു ടി തോമസിനെ നീക്കി സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടിയെ പകരം മന്ത്രിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പിണറായി സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം തനിക്ക് അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി കൃഷ്ണന്‍കുട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡയെ നേരത്തെ സമീപിച്ചിരുന്നു.

മന്ത്രിസഭാ രൂപീകരണ വേളയില്‍ നിയമസഭാകക്ഷിയിലും പാര്‍ട്ടിയിലും തനിക്കായിരുന്നു ഭൂരിപക്ഷമെന്നാണ് കൃഷ്ണന്‍കുട്ടിയുടെ വാദം. എന്നാല്‍ എന്നാല്‍ ആദ്യ രണ്ടുവര്‍ഷമെന്ന ഒരു ധാരണയും മന്ത്രിസഭാ രൂപീകരണ വേളയിലില്ലായിരുന്നു എന്നാണ് മാത്യു ടി. തോമസിനെ അനുകൂലിക്കുന്നവരുടെ പക്ഷം. എന്നാല്‍ ഇന്നും നാളെയുമായി കൊച്ചിയില്‍ ചേരുന്ന സംസ്ഥാന നേതൃയോഗങ്ങള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

നിയമസഭാകക്ഷി യോഗം വിളിച്ചുചേര്‍ത്തു പുതിയ മന്ത്രിയെ നിശ്ചയിക്കണമെന്ന ആവശ്യമാണു കൃഷ്ണന്‍കുട്ടി വിഭാഗം മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്നു പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയും നാളെ സംസ്ഥാന കൗണ്‍സിലുമാണ്. ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലിയും യോഗത്തില്‍ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top