Kerala

അഭിമന്യു കൊലക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. പാലാരിവട്ടം സ്വദേശി അനൂപും കരുവേലിപ്പടി സ്വദേശി നിസാറുമാണ് പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കാളിയായതിനാണ് അനൂപിനെ അറസ്റ്റ് ചെയ്തത്. പ്രതികളെ രക്ഷപെടാന്‍ സഹായിച്ച കുറ്റത്തിനാണ് നിസാറിനെ അറസ്റ്റ് ചെയ്തത്.

മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകളോടെ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാജഹാന്‍, ഷിറാസ് സലിം എന്നിവരാണ് പിടിയിലായത്. ഷാജഹാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളാണ്. ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായികപരിശീലനം നല്‍കുന്നയാളുമാണ്. ഇരുവര്‍ക്കും കൊലയെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം കേസിലെ മുഖ്യപ്രതികളെ ഇതുവരേക്കും കണ്ടെത്താന്‍ പോലീസിനായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top