സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ എന്ന നിലയിലായിരുന്നു വിപണി. കഴിഞ്ഞ 5 മാസക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു മുബൈ വില സൂചിക. സെന്‍സെക്സ് 304.90 പോയിന്റ് വര്‍ധിച്ച് 36,239.62ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 94.35 പോയിന്റ് ഉയര്‍ന്ന് 10,947.25ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപണിയിലെ വന്‍കിട ഓഹരികളായ എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് മികച്ച നേട്ടം കൈവരിച്ചു. ഇതിന് പുറമേ യെസ് ബാങ്ക്, വിപ്രോ, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ക്ക് 2.03 മുതല്‍ 3.05% വരെ വില വര്‍ധനവ് രേഖപ്പെടുത്തി.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടി.സി.എസ്, സണ്‍ ഫാര്‍മ, കൊടാക് ബാങ്ക്, ഇന്‍ഡ്സ് ഇന്‍ഡ് ബാങ്ക്, ഹീറോ മോട്ടോ കോര്‍പ്പ് എന്നീ ഓഹരികള്‍ 1.02 മുതല്‍ 1.70% വരെ വിലക്കുറവ് രേഖപ്പെടുത്തി.
ആഗോള വിപണിയിലെ നേട്ടത്തിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചതെന്ന് വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.
ഐടി ഓഹരികള്‍ ഇന്ന് മികച്ച പ്രകടനം കാഴ്ച വച്ചു. ഇന്‍ഫോസിസ് 1 ശതമാനവും എച്ച്സിഎല്‍ ടെക്നോളജീസ് 3.5 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്.