Kerala

അഭിമന്യു വധം; പ്രതി അനസിനെ കോടതിയില്‍ ഹാജരാക്കും

മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി അനസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്.ഡി.പി.ഐ ഫോര്‍ട്ട്‌കൊച്ചി ഏരിയ പ്രസിഡന്റാണ് അനസ്. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നാണ് അനസിനെതിരെയുളള കുറ്റം. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 7 ആയി.

കോളജ് പരിസരത്ത് രാത്രി ഒന്‍പതരയോടെ ഉണ്ടായ ആദ്യ സംഘര്‍ഷത്തിനുശേഷം കേസിലെ പ്രതികളെ സംഘടിപ്പിക്കുകയും കോളജ് പരിസരത്തേക്ക് എത്തിക്കുകയും ചെയ്തത് ഇയാള്‍ കൂടി ചേര്‍ന്നാണെന്ന് പൊലീസ് പറയുന്നു. ഹാദിയ വിഷയത്തില്‍ നേരത്തെ നടന്ന ഹൈക്കോടതി മാര്‍ച്ചിലും പ്രതിയാണ് അറസ്റ്റിലായ അനസ്. അതേസമയം കേസുമായി ബന്ധപ്പെട്ട് നിരവധി എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top