ബാങ്കിങ്, ഓട്ടോ, മെറ്റല്‍ ഓഹരികളില്‍ നിക്ഷേപകര്‍ പ്രത്യേക താല്പര്യം കാണിച്ചതോടെ വാരാദ്യ ദിവസമായ തിങ്കളാഴ്ച വിപണി ഉണര്‍ന്നു.
മുംബൈ സെന്‍സെക്സ് 276.86 പോയിന്റ് ഉയര്‍ന്ന് 35934.72 ലാണ് വ്യാപാരമവസാനിച്ചത്. 0.78 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 80.25 പോയിന്റ് വര്‍ദ്ധിച്ച് 10852.90 ലാണ് ക്ലോസ് ചെയ്തത്.
ഏഷ്യന്‍ വിപണിയില്‍ നിന്ന് പിന്തുണ ലഭിച്ചതാണ് ഇന്ത്യന്‍ വിപണിയിലും ഉത്സാഹം പ്രകടമായത്.
സെന്‍സെക്സില്‍ വേദാന്ത, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ്മ, ആക്സിസ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടം കൊയ്തു. ടിസിഎസ്, ഹീറോ മോട്ടോ കോര്‍പ്പ്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികള്‍ക്ക് വിലയിടിഞ്ഞു.
രൂപയുടെ മൂല്യമുയരുന്നത് ഓഹരി വിപണിക്ക് കരുതലായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.2 ശതമാനവും ഐസിഐസിഐ ബാങ്ക് 1.4 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തി.
ടിസിഎസ് നാളെ ആദ്യപാദ ഫലം പുറത്ത് വിടും. ഈ ആഴ്ച്ചയില്‍ തന്നെ ഇന്‍ഫോസിസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ ആദ്യപാദ ഫലങ്ങളും പുറത്ത് വിടും. നിക്ഷേപകര്‍ ഈ ഫലങ്ങള്‍ ആകാംഷാപൂര്‍വ്വമാണ് കാത്തിരിക്കുന്നത്.