കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ തച്ചങ്കരിക്കെതിരായ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം മുറുകുന്നു. കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് എത്തിയ ശേഷം തച്ചങ്കരി കൈക്കൊണ്ട നിലപാടുകളാണ് തൊഴിലാളി സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. തച്ചങ്കരിയുടെ തീരുമാനങ്ങള്‍ കെഎസ്ആര്‍ടിസി ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ തൊഴിലാളി വിരുദ്ധമാണെന്നാണ് യൂണിയനുകളുടെ ആരോപണം.
അതേസമയം തച്ചങ്കരിയെ പിന്തുണച്ച് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് രംഗത്തെത്തി. കെ.എസ്.ആര്.ടി.സിയില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങളോടും എം.ഡിയോടും ജീവനക്കാര്‍ക്ക് എതിര്‍പ്പുള്ളതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആര്.ടി.സിയെ ലാഭകരമാക്കാനാണ് എം.ഡി ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ നയങ്ങളാണ് എം.ഡി നടപ്പാക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.