Film News

കരിന്തണ്ടനെത്തുന്നു

വയനാടിന്റെ വീരനായകന്‍ കരിന്തണ്ടന്റെ കഥ സിനിമയാകുന്നു. ആദിവാസി മുപ്പനായിരുന്ന കരിന്തണ്ടന്റെ കഥ വെള്ളിത്തിരയിലെത്തിക്കുന്നത് സംവിധായിക ലീല സന്തോഷാണ്. വയനാട് ചുരത്തിന്റെ പിതാവായാണ് വയനാടുകാര്‍ കാണുന്നത്. ചുരം കണ്ടെത്താന്‍ ബ്രിട്ടീഷ് സായിപ്പിനെ സഹായിച്ച കരിന്തണ്ടനെ ബ്രിട്ടീഷുകാര്‍ ചതിയില്‍പ്പെടുത്തി വെടുവച്ചു കൊലപ്പെടുത്തി എന്നാണ് പറഞ്ഞു പ്രചരിച്ച കഥ.

വയനാടന്‍ മണ്ണിന്റെ ആദ്യരക്തസാക്ഷിയായ കരിന്തണ്ടനായി അഭിനയിക്കുന്നത് നടന്‍ വിനായകനാണ്.

രാജീവ് രവി, മധു നീലകണ്ഠന്‍, ബി അജിത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ്വണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ മലയാളി സംവിധായികയാണ് ലീല. വയനാട്ടിലെ ആദിവാസി ജീവിതത്തെ അടയാളപ്പെടുത്തി സംവിധാനം ചെയ്ത നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി എന്ന ഡോക്യൂമെന്ററിയിലൂടെയാണ് ലീല സന്തോഷ് ശ്രദ്ധേയയാവുന്നത്.

കരിന്തണ്ടന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top