നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഹര്‍ജികള്‍ നല്‍കുന്നത് വിചാരണ നീട്ടാനുള്ള തന്ത്രമാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ല. അന്വേഷണം ശരിയായ ദിശയിലായിരുന്നെന്നും കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയതെന്നും സത്യവാങ്മൂലത്തിലുണ്ട്.
ഇതിനോടകം പല ആവശ്യങ്ങളുമായി 11 ഹര്‍ജികള്‍ ദിലീപ് വിവിധ കോടതികളില്‍ സമര്‍പ്പിച്ചു. ഹര്‍ജികളുടെ വിശദമായ പട്ടികയും പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജി ഈ മാസം 23ലേക്ക് മാറ്റി.