സംസ്ഥാന പോലീസ് മേധാവിമാരുടെ നിയമനം യു.പി.എസ്.സിക്ക് കൈമാറി. സുപ്രീംകോടതി ഇതുസംബന്ധിച്ച മാര്‍ഗരേഖ പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
രാഷ്ട്രീയ താത്പര്യം നോക്കി സംസ്ഥാന സര്‍ക്കാരുകള്‍ ഡി.ജി.പിമാരെ നിയമിക്കാന്‍ പാടില്ലെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.
ഡിജിപിമാരെ നിയമിക്കാന്‍ ഇനി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ല. ഡിജിപിയായി നിയമിക്കാന്‍ ഉദ്ദേശിക്കുന്നവരുടെ പട്ടിക സംസ്ഥാനങ്ങള്‍ യു.പി.എസ്.സിക്ക് നല്‍കണം. ഈ പട്ടിക പരിശോധിച്ച് യു.പി.എസ്.സി മൂന്ന് പേരുടെ പട്ടിക തയാറാക്കി സംസ്ഥാനത്തിന് കൈമാറും. ഈ പട്ടികയില്‍ നിന്നായിരിക്കണം സംസ്ഥാന സര്‍ക്കാരുകള്‍ നിയമനം നടത്തേണ്ടത്.
ഒരു ഡി.ജി.പിയെ നിയമിച്ചു കഴിഞ്ഞാല്‍ അയാള്‍ക്കു രണ്ടു വര്‍ഷത്തെ കാലാവധി നല്‍കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം വിരമിക്കുകയാണെങ്കില്‍ മാത്രമേ ഈ കാലാവധിയില്‍ മാറ്റം വരുത്താന്‍ പാടുള്ളു.
ആക്ടിങ് ഡി.ജി.പിമാരെ നിയമിക്കുന്നതും കോടതി വിലക്കി. ആക്ടിംഗ് ഡിജിപി എന്ന ഒരു പദവി ഇല്ലെന്നും അങ്ങനെ ആരെയും നിയമിക്കാനാവില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.