Kerala

എടപ്പാള്‍ പീഡനം: തീയ്യറ്റര്‍ ഉടമയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ക്രൈം ബ്രാഞ്ച്

മലപ്പുറം: എടപ്പാള്‍ തീയ്യറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി നിയമ വിരുദ്ധമെന്ന് ക്രൈം ബ്രാഞ്ച്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച സംഘത്തിന്റേതാണ് കണ്ടെത്തല്‍. തിയേറ്റര്‍ ഉടമയെ സാക്ഷികളില്‍ ഒരാളാക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ലോക്കല്‍ പൊലീസുണ്ടായ വീഴ്ച കോടതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കും. തിയേറ്റര്‍ ഉടമയ്ക്ക് മാനേജര്‍ പറഞ്ഞുള്ള അറിവ് മാത്രമേയുണ്ടായിരുന്നുള്ളു. സ്ഥലത്തില്ലായിരുന്ന തിയേറ്റര്‍ ഉടമ ദൃശ്യങ്ങള്‍ കണ്ടിരുന്നില്ലെന്നും ഇടക്കാല റിപ്പോര്‍ട്ട് ഉണ്ടാകില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

പീഡന വിവരം പൊലീസിനെയും ചൈല്‍ഡ് ലൈനിനെയും വീഡിയോ സഹിതം അറിയിച്ച തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. വാദി പ്രതിയാകുന്ന അവസ്ഥയ്‌ക്കെതിരെ എല്‍ഡിഎഫ് നേതാക്കള്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top