Latest News

ഗ്രൂപ്പ് ഘട്ടത്തിലെ അവസാനറൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാനറൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് ‘എ’യില്‍ റഷ്യ യുറഗ്വായിയെ നേരിടുമ്പോള്‍ മറ്റൊരു മത്സരത്തില്‍ സൗദി അറേബ്യ ഈജിപ്തിനെ നേരിടും. ഗ്രൂപ്പ് ‘ബി’യിലെ പോരാട്ടങ്ങളില്‍ സ്പെയിന്‍ മൊറോക്കോയെ നേരിടുമ്പോള്‍ ഇറാന്‍ പോര്‍ച്ചുഗലിനെ നേരിടും. ഗ്രൂപ്പ് ‘എ’യിലെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 7.30-ന് തുടങ്ങുമ്പോള്‍ രാത്രി 11.30-നാകും ഗ്രൂപ്പ് ‘ബി’യിലെ മത്സരങ്ങള്‍ക്ക് കിക്കോഫാകുന്നത്.

സമാറയില്‍ നടക്കുന്ന മത്സരം ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്ന പോരാട്ടമാകും. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ആറു പോയന്റുമായാണ് റഷ്യയും യുറഗ്വായും ഏറ്റുമുട്ടുന്നത്. മത്സരം സമനിലയിലായാല്‍ ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള റഷ്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും.

ആദ്യ രണ്ടു മത്സരങ്ങളും തോറ്റ സൗദിയും ഈജിപ്തും വോള്‍വോഗ്രാഡില്‍ പോരാട്ടത്തിനിറങ്ങുന്നത് റഷ്യന്‍ ലോകകപ്പിലെ ആദ്യജയം തേടിയാണ്.

ഗ്രൂപ്പ് ചാമ്പ്യന്‍മാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറാനാണ് സ്പെയിനും പോര്‍ച്ചുഗലും തിങ്കളാഴ്ച കളത്തിലിറങ്ങുന്നത്. ഇറാനെ സമനിലയില്‍ തളച്ചാല്‍പ്പോലും പോര്‍ച്ചുഗലിന് രണ്ടാം റൗണ്ട് സാധ്യമാകുമ്പോള്‍ ജയിച്ചാല്‍ മാത്രമേ ഇറാന് രക്ഷയുള്ളൂ. മൊറോക്കോക്കെതിരേ സമനില നേടിയാല്‍ സ്പെയിനും അടുത്ത റൗണ്ടിലേക്ക് മുന്നേറും. ഇനി മൊറോക്കോക്കെതിരേ തോറ്റാലും പോര്‍ച്ചുഗല്‍ ഇറാനെ തോല്‍പ്പിച്ചാല്‍ സ്പെയിനിന് മുന്നോട്ടുള്ള വഴിതെളിയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top