Football

ലോകചാമ്പ്യന്മാര്‍ ഇന്ന് മെക്‌സിക്കോയ്‌ക്കെതിരെ

മോസ്‌കോ: ലോകചാമ്പ്യന്മാരായ ജര്‍മനിക്ക് ഇന്ന് ആദ്യ മത്സരം. രാത്രി 8.30 നടക്കുന്ന മത്സരത്തില്‍ മെക്‌സിക്കോയാണ് എതിരാളികള്‍. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീം യോഗ്യത റൗണ്ടിലെ എല്ലാ കളിയും ജയിച്ചാണ് ലോകകപ്പിനെത്തിയിരിക്കുന്നത്. എന്നാല്‍ സൗഹൃദമത്സരങ്ങളില്‍ ഓസ്ട്രിയയോടും ബ്രസീലിനോടും തോറ്റത് ടീമിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

ബ്രസീലില്‍ നിന്ന് റഷ്യയിലെത്തുമ്പോള്‍ ജര്‍മന്‍ ടീമിന്റെ കരുത്ത് കൂടിയിട്ടേയുള്ളൂ എന്നതാണ് വാസ്തവം. തോമസ് മുള്ളര്‍, മെസ്യൂട്ട് ഓസില്‍, ടോണി ക്രൂസ്, മരിയോ ഗോമസ്, ജെറോം ബോട്ടംഗ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഇത്തവണയും ജര്‍മന്‍ നിരയെ സമ്പന്നമാക്കുന്നുണ്ട്. അവസാന ഏഴ് ലോകകപ്പിലും ആദ്യ മത്സരം ജയിച്ച ടീമാണ് ജര്‍മനി.

മറുവശത്ത് മെക്‌സിക്കോയുടെ സമീപകാല പ്രകടനം അത്ര മെച്ചപ്പെട്ടതല്ല. പക്ഷേ ലോകകപ്പ് യോഗ്യതറൗണ്ടില്‍ ടീം പരാജയം ഏറ്റുവാങ്ങിയത് ഒരേയൊരു കളിയില്‍ മാത്രം. കരുത്തരായ ജര്‍മ്മനിക്കെതിരെ മെക്‌സിക്കോയ്ക്ക് വിജയം നേടണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുക തന്നെ വേണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top