നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച ആള് പിടിയില്‍. ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 1 കോടി 30 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സി കസ്റ്റംസ് പിടിച്ചെടുത്തു. സംഭവത്തില്‍ തൃശൂര്‍ സ്വദേശി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ എയര്‍ ഇന്ത്യ വിമാനത്തില്‍ സന്ദര്‍ശക വിസയില്‍ ഷാര്ജയിലേക്കേ് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് ബാഗേജ് തുറന്ന് പരിശോധിച്ചപ്പോള്‍ ഷര്‍ട്ടിനുളളില്‍ ഒളിപ്പിച്ച നിലയിലാണ് കറന്‍സി കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വിദേശ കറന്‍സി പിടികൂടിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി സൗദി അറേബ്യയിലേക്ക് പോകാനെത്തിയ അഫ്ഗാന് സ്വദേശിയില്‍ നിന്ന് 11 കോടിയുടെ സൗദി റിയാലും ഡോളറുകളും ആണ് കസ്റ്റംസ് പിടികൂടിയത്.