Kerala

സംസ്ഥാനത്ത് മഴ തുടരുന്നു

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ 14 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 15ന് ശക്തമായ മഴയുണ്ടാകും. 7 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യാനാണു സാധ്യത. വേണ്ടത്ര ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

തുടര്‍ച്ചയായ മഴയില്‍ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചിലപ്പോള്‍ മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗതയിലും കാറ്റ് വീശും. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 15 വരെ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെന്നും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍മാര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top