Business

വിപണിയില്‍ നേരിയ ഉണര്‍വ്വ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള നാളത്തെ കൂടിക്കാഴ്ച്ചയെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വിപണി. മുംബൈ സെന്‍സെക്‌സ് 40 പോയിന്റ് വര്‍ദ്ധിച്ച് 35,483 ലാണ് ക്ലോസ് ചെയ്തത്.  നിഫ്റ്റി 50 സൂചിക 19 പോയിന്റ് ഉയര്‍ന്ന് 10,787ലാണ് വ്യാപാരമവസാനിച്ചത്.

ജൂണ്‍ 12ന് പുറത്ത് വരുന്ന വ്യാവസായിക ഉല്‍പ്പാദന ഡേറ്റ വിപണി കാതോര്‍ത്തിരിക്കുന്ന വാര്‍ത്തയാണ്. ഇതിന് പുറമെ ജൂണ്‍ 14ന് വരാനിരിക്കുന്ന വോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സും വിപണിയുടെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്.

ആഗോള വിപണി കാത്തിരിക്കുന്നത് നാളെ തുടങ്ങുന്ന ഫെഡറല്‍ റിസേര്‍വ് യോഗം പലിശ നിരക്ക് ഉയര്‍ത്തുമോ എന്നറിയാനാണ്. ഈ വര്‍ഷം തന്നെ രണ്ടാം തവണ പലിശനിരക്ക് ഉയരുമെന്ന് തന്നെയാണ് ഓഹരി അവലോകന വിദഗ്ദര്‍ വിലയിരുത്തുന്നത്. എന്തായാലും ഇത്തരം സാമ്പത്തിക വാര്‍ത്തകള്‍ തന്നെയാവും വിപണിയുടെ ഗതി നിശ്ചയിക്കുക.

ഭാരതി എയര്‍ടെല്‍ ഓഹരികള്‍ 3.5 ശതമാനം നേട്ടമുണ്ടാക്കി. സണ്‍ ഫാര്‍മ്മ 1.19 ശതമാനം മെച്ചപ്പെടുത്തി. പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ക്ക് ഇന്ന് നിക്ഷേപകര്‍ക്കിടയില്‍ പ്രിയമുണ്ടായി. ടാറ്റാ സ്റ്റീല്‍ 2.1 ശതമാനം നഷ്ടം രേഖപ്പെടുത്തി. പവര്‍ഗ്രിഡ്, എച്ച്‌സിഎല്‍ ടെക് ഓഹരികളും നഷ്ടത്തിലായിരുന്നു. ഫാര്‍മ്മ, മെറ്റല്‍ ഐടി ഓഹരികള്‍ പൊതുവേ നേട്ടത്തിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top