Kerala

സ്‌കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞു ; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം

കൊച്ചി: മരടില്‍ സ്‌കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് അപകടം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം. വിദ്യാ ലക്ഷ്മി, ആദിത്യന്‍ എന്നീ കൂട്ടികളും
ആയ ലതാ ഉണ്ണിയുമാണ് മരിച്ചത്.

വാഹനത്തിന്റെ ഡ്രൈവര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. പരിക്കുകളോടെ ഒരു കുട്ടിയും ആശുപത്രിയിലുണ്ട്.

കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തേലേക്കാണ് ബസ് മറിഞ്ഞത്. മരട് കിഡ്‌സ് വേള്‍ഡ് കെയറിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. അഞ്ചോളം കുട്ടികളും ആയയും ബസ് ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്.

വാഹനത്തിലുണ്ടായിരുന്ന മുഴുവന്‍ കുട്ടികളേയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തിന് വഴി കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞതായാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top