രാജ്യസഭാ സ്ഥാനാര്‍ത്ഥി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും മറുപടി പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഏത് വിമര്‍ശനങ്ങള്‍ക്കും മറുപടി പറയാന്‍ ചെന്നിത്തലയും ഹസ്സനും പ്രാപ്തരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ന് നടക്കുന്ന രാഷ്ട്രീയകാര്യ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം ആന്ധ്രയിലെ പാര്ട്ടിയോഗങ്ങളില് പങ്കെടുക്കാന്‍ പോകേണ്ടതുള്ളതിനാലാണെന്നും യോഗത്തില്‍ പങ്കെടുക്കണമെന്ന് താന്‍ വിചാരിച്ചിരുന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.