Home app

കത്വ സംഭവത്തില്‍ പ്രായശ്ചിത്തമായി രാമനുണ്ണിയുടെ ശയനപ്രദക്ഷിണം; ക്ഷേത്ര മുറ്റത്ത് ഒടുവില്‍ കയ്യാങ്കളി!

കണ്ണൂര്‍: കശ്മീരിലെ കത്വ സംഭവത്തിന് പ്രായശ്ചിത്തമായി പ്രശസ്ത എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി നടത്തിയ ശയനപ്രദക്ഷിണം കയ്യാങ്കളിയില്‍ അവസാനിച്ചു. കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്തവെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലെത്തിയവരും കെ.പി. രാമനുണ്ണിക്കൊപ്പമുണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്.

രാവിലെ ഒമ്പതു മണിയോടെ ക്ഷേത്ര പരിസരത്തെത്തിയ രാമനുണ്ണിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ആചാരപ്രകാരം ശയനപ്രദക്ഷിണം നടത്തുന്നതില്‍ തെറ്റില്ലെന്നും സമരരൂപത്തിലാണെങ്കില്‍ അനുവദിക്കില്ലെന്നും ക്ഷേത്ര അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ക്ഷേത്ര നടയില്‍ തൊഴുത ശേഷം ശയനപ്രദക്ഷിണത്തിനായി രാമനുണ്ണി എത്തിയപ്പോഴേക്കും സംഘപരിവാര്‍ പ്രവര്‍ത്തകരും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു.

രാമനുണ്ണി പ്രദക്ഷിണം നടത്തുന്നതിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭജന ചൊല്ലി. ഇതിനിടെ ഫോട്ടോ എടുക്കാന്‍ ചിലര്‍ ശ്രമിച്ചത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top