നാളെ പുറത്തു വരാനിരിക്കുന്ന റിസര്‍വ്വ് ബാങ്കിന്റെ വായ്പാ നയത്തെ സംബന്ധിച്ച ആകുലതയില്‍ വിപണി തുടക്കം മുതല്‍ മാന്ദ്യത്തിലായിരുന്നു. പലിശനിരക്ക് റിസര്‍വ്വ് ബാങ്ക് വര്‍ധിപ്പിക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍.
നിഫ്റ്റി സൂചികയിലുള്‍പ്പെട്ട ഭാരതി എയര്‍ടെല്‍, ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് തുടങ്ങിയ ഓഹരികള്‍ക്കെല്ലാം വിലയിടിഞ്ഞു.
ഇതിന് പുറമേ ആദാനി പവര്‍, ഹൗസിങ് ഡവലപ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഹൗസിങ് ആന്റ് അര്‍ബന്‍ ഡവലപ്മെന്റ് കോര്പ്പറേഷന് എന്നീ ഓഹരികള്‍ക്ക് ഇന്ന് വിപണിയില്‍ തിരിച്ചടിയേറ്റു.
ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളുടെ ഓഹരികളും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിക്കാനിരിക്കേ ഭാരതി ഇന്‍ഫ്രാടെല്‍, സൂസ്ലോണ്‍ എനര്‍ജി, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, സീമെന്‍സ് ഓഹരികള്‍ വില കുറഞ്ഞ് വില്‍പ്പന സമ്മര്‍ദ്ദത്തിലായി.
2018ല്‍ സ്മാള്‍ കാപ് ഇന്‍ഡക്സ് 50 ശതമാനം ഇടിഞ്ഞുവെന്ന മുന്നറിയിപ്പ് നിക്ഷേപകര്‍ കരുതലോടെയാണ് നോക്കിക്കാണുന്നത്.