Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച മാതാപിതാക്കള്‍ പിടിയില്‍

കൊച്ചി: മൂന്ന് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടെത്തി. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കള്‍ക്കെതിരെ എളമക്കര പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ പിതാവ് ഡിറ്റോയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസവം കഴിഞ്ഞതിനാല്‍ ആരോഗ്യനില കണക്കിലെടുത്ത് ഡിറ്റോയുടെ ഭാര്യയെ അറസ്റ്റ് ചെയ്തിട്ടില്ല.

വടക്കാഞ്ചേരി സ്വദേശികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂരിലെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാധ്യമങ്ങളില്‍ വന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിനാലാണ് അറസ്റ്റ്. അതേസമയം കുഞ്ഞിനെ വളര്‍ത്താന്‍ സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാലാണ് ഉപേക്ഷിക്കുന്നതെന്നാണ് കുട്ടിയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞത്.

ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ് ഹാളിലാണ് കുഞ്ഞിനെ ദമ്പതികള്‍ ഇന്നലെ ഉപേക്ഷിച്ചത്. വെള്ളിയാഴ്ച്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പള്ളി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. ഇവര്‍ക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. ഉപേക്ഷിക്കുന്നതിന് മുമ്പ് യുവാവ് കുഞ്ഞിനെ ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top