Kerala

ചെങ്ങന്നൂരില്‍ കനത്ത പോളിങ്; 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ കനത്ത പോളിങ്. ആറ് മണി വരെയുള്ള കണക്ക് പ്രകാരം 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണി മുതല്‍ തന്നെ പല ബൂത്തുകളിലും നീണ്ട ക്യൂ രൂപപ്പെട്ടു. ഇടയ്ക്ക് മഴ മൂലം പോളിങ്ങ് മന്ദഗതിയിലായെങ്കിലും പിന്നീട് മഴയെ അവഗണിച്ചും വോട്ടര്‍ വൂത്തിലെത്തി.

രാവിലെ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനും വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തില്‍ വോട്ടില്ലാത്ത ബിജെപി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ള രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ എത്തിയ വോട്ടര്‍മാര്‍ നേരിട്ട് കാണാനെത്തി.

ഉയര്‍ന്ന പോളിങ് ശതമാനം തങ്ങള്‍ക്കനുകൂലമാകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. അതേസമയം വിജയം സുനിശ്ചിതമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top