Kerala

ഉമ്മന്‍ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് ; എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമനം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് നിയമനം. മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗിനെ മാറ്റിയാണ് ഉമ്മന്‍ ചാണ്ടിക്കു സ്ഥാനം നല്‍കിയത്.

അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് ഒപ്പമാണ് ആന്ധ്രപ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പും നടക്കുന്നത്. ഇതു മുന്നില്‍ കണ്ടാണ് ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല രാഹുല്‍ നല്‍കിയത്. എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും ഉമ്മന്‍ ചാണ്ടി അംഗമാകും. നേരത്തെ കെ.സി.വേണുഗോപാലിനെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച് കര്‍ണാടകയുടെ ചുമതല നല്‍കിയിരുന്നു.

മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി സംസ്ഥാനത്ത് ഇപ്പോള്‍ ഒരു പദവിയും വഹിക്കുന്നില്ല. തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വിക്കുശേഷം പ്രധാന പദവികളൊന്നും ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചതോടെ അത് രമേശ് ചെന്നിത്തല ഏറ്റെടുക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top