agriculture

ഇ-ലേല കേന്ദ്രങ്ങളില്‍ ഏലത്തിന്റെ ലേലം ദിവസത്തില്‍ ഒന്നാക്കി സ്പൈസസ് ബോര്‍ഡ്

ചെറുകിട ഏലം കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നതിനായി സ്പൈസസ് ബോര്‍ഡിന്റെ ഇ-ലേല കേന്ദ്രങ്ങളില്‍ ഏലത്തിന്റെ ലേലം ദിവസത്തില്‍ ഒന്നു മാത്രമായി നിജപ്പെടുത്തി. പുറ്റടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ എന്നിവിടങ്ങളിലെ ഇ-ലേല കേന്ദ്രങ്ങളിലാണ് ലേലം ദിവസത്തില്‍ ഒന്നു മാത്രമാക്കിയത്. മേയ് 21 മുതല്‍ ദിവസത്തില്‍ ഒരു ലേലം എന്ന സമ്പ്രദായം നിലവില്‍ വരും.

ലേലം കൊള്ളാന്‍ വരുന്ന വ്യാപാരികള്‍ക്ക് ഏലയ്ക്കയുടെ ഗുണമേന്മ ശരിയായ തോതില്‍ പരിശോധിക്കാനുള്ള അവസരമുണ്ടാകും. എന്നാല്‍ ദിവസത്തില്‍ രണ്ട് ലേലം നടക്കുമ്പോള്‍ ഓരോ സാമ്പിളും വിലയിരുത്താന്‍ വേണ്ടത്ര സമയം ലഭിക്കാറില്ല. ധൃതിയില്‍ ലേലം നടക്കുമ്പോള്‍ ഏലത്തിന് വില കുറയുകയും കര്‍ഷകര്‍ക്ക് ദോഷകരമാകുകയും ചെയ്യുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്പൈസസ് ബോര്‍ഡിന്റെ ഈ തീരുമാനം.

മാത്രമല്ല, രണ്ടാമത്തെ ലേലം കഴിയുന്നത് പലപ്പോഴും രാത്രി വൈകിയാണ്. അതിനാല്‍ ലേലം കൊള്ളാന്‍ വരുന്ന വ്യാപാരികള്‍ കുറയുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്.

മേയ് 21 മുതല്‍ ജൂണ്‍ 30 വരെയുള്ള ഏലം ഇ-ലേല തിയതികളാണ് സ്പൈസസ് ബോര്‍ഡ് പുറത്തു വിട്ടിരിക്കുന്നത്. ഞായര്‍ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ പത്തു മുതല്‍ ഏലം ലോട്ട് തീരുന്നതു വരെയാണ് ലേലം. ഒന്നിടവിട്ട ദിവസങ്ങളില്‍ പുറ്റടിയിലും ബോഡി നായ്ക്കന്നൂരിലുമായിരിക്കും ഇ-ലേലം നടക്കുന്നത്. ആദ്യ ലേലം മേയ 21ന് ബോഡിനായ്ക്കന്നൂരില്‍ നടക്കുമ്പോള്‍ രണ്ടാം ലേലം 22ന് പുറ്റടിയിലാണ് നടക്കുന്നത്. ഓരോ ലേല കേന്ദ്രങ്ങളിലും 15 വീതം ലേലങ്ങളാണ് നടക്കുക.  വിശദമായ ലേല ക്രമം സ്‌പൈസസ് ബോര്‍ഡിന്റെ വെബ്‌സൈറ്റായ  www.indianspices.com ല്‍ ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top