Business

ഓഹരിവിപണിയില്‍ അനിശ്ചിതത്വം 16-05-2018

ഏഷ്യന്‍ വിപണിയിലെ മാന്ദ്യവും തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള അനിശ്ചിതത്വവും ഓഹരിവിപണിയിലും പ്രതികൂലമായി ബാധിച്ചു. ബുധനാഴ്ച വ്യാപാരമാരംഭിച്ചപ്പോള്‍ തന്നെ സെന്‍സെക്‌സ് 300 പോയിന്റ് നഷ്ടത്തിലായി.

ബാങ്കിങ്, എനര്‍ജി ഓഹരികളിലെ വില്‍പന സമ്മര്‍ദ്ദം നിഫ്റ്റിയില്‍ വിപരീതമായി പ്രതിഫലിച്ചു. നിഫ്റ്റിയിലെ 41ഓളം ഓഹരികള്‍ നെഗറ്റീവ് സോണിലായിരുന്നു.

ഐസിഐസിഐ ബാങ്ക്, സിപ്ല, അള്‍ട്രാടെക് സിമന്റ്, ഗെയില്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ ഓഹരികള്‍ക്ക് മൂന്ന് ശതമാനം നഷ്ടം വന്നു.

മാര്‍ച്ച് ക്വാട്ടറിലവസാനിച്ച കാലയളവില്‍ 13,417 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരികള്‍ക്ക് 12 ശതമാനം നഷ്ടമുണ്ടായി.

സെന്‍സെക്‌സ് 156.06 പോയിന്റ് നഷ്ടത്തില്‍ 35,387 ലാണ് ക്ലേസ് ചെയ്തത്. നിഫ്റ്റി 60.75 പോയിന്റ് നഷ്ടത്തില്‍ 10,741 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top