Film News

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലും തമിഴ്മക്കളുടെ നടിപ്പിന്‍ നായകന്‍ സൂര്യയും ഒന്നിക്കുന്നു. അയന്‍, കോ, മാട്രാന്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ കെ വി ആനന്ദ് ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുക. ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം.

സെല്‍വരാഘവന്‍ ചിത്രത്തിന് ശേഷമാകും സൂര്യ ഈ പ്രോജക്ടില്‍ ജോയിന്‍ ചെയ്യുക. പൃഥ്വിരാജിന്റെ ലൂസിഫറിന് ശേഷമായിരിക്കും മോഹന്‍ലാല്‍ ഈ ചിത്രത്തിലെത്തുക.

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ആനന്ദ് ട്വീറ്റ് ചെയ്തു. മോഹന്‍ലാലുമായി ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്നാണ് സൂര്യയുടെ ട്വീറ്റ്.

 

വിജയിക്കൊപ്പം ജില്ല എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ തമിഴില്‍ ഒടുവില്‍ അഭിനയിച്ചത്. തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പവും താരം അഭിനയിച്ചിരുന്നു. കഴിഞ്ഞ ദിവസം മഴവില്‍ മനോരമ ചാനലും താര സംഘടനയായ അമ്മയും ചേര്‍ന്ന് നടത്തിയ മെഗാ ഇവന്റില്‍ സൂര്യ പ്രത്യേക അതിഥിയായി എത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top