കൊച്ചി: മലബാര്‍ നിര്‍മ്മാണ തൊഴിലാളി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്, മാത്ര നിര്‍മ്മിച്ച് ഷാരോണ്‍ സതീഷ് രചനയും സംവിധാനവും നിര്‍വഹിച്ച സോഷ്യല്‍ അവയര്‍നെസ് വീഡിയോ ‘നീരം’ പ്രകാശനം ചെയ്തു. എറണാകുളം രംഗ് റേയ്‌സ് മീഡിയ വര്‍ക്ക്‌സ് സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം ഉണ്ണിമുകുന്ദന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എംപി ദിനേശ് ഐപിഎസിന് നല്‍കിയാണ് വീഡിയോ പ്രകാശനം ചെയ്തത്. കൊടും വെയിലിലും യാത്രകള്‍ സുഖകരമാക്കുന്ന കേരള ട്രാഫിക് പോലീസിന്റെ സേവനങ്ങള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ട്രാഫിക് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ അബ്ദുള്‍ സലാം, ഹൈക്കോര്‍ട് അസ്സോസിയേഷന്‍ സെക്രട്ടറി സൈബി ജോസ് കിടങ്ങൂര്‍ അഭിനേതാക്കളായ സഞ്ജീവ് മോഹന്‍ , കൃഷ്ണപ്രഭ , അനില്‍മാത്യു , പോളിവടക്കന്‍ , സുനില്‍ എം സണ്ണി , ബേബി യെല്ലിസ് എന്നിവര്‍ പങ്കെടുത്തു. പ്രശാന്ത് പ്രതീപ് ആണ് നീരത്തിന്റ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് വിനയന്‍, മ്യൂസിക് ജെസിന്‍ ജോര്‍ജ്.
വീഡിയോ
കൊടും വെയിലിലും നമ്മുടെ യാത്രകൾ സുഖകരമാക്കുന്ന നമ്മുടെ സ്വന്തം പൊലീസുകാരെ ഓർക്കാം ഒരു നിമിഷം… മികച്ച സന്ദേശം നമുക്ക് പങ്കുവയ്ക്കാം
Posted by Smart Pix Media on Tuesday, 8 May 2018