Latest News

ഉപയോക്താക്കള്‍ ഉടന്‍ പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്ററിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ട്വിറ്റര്‍ ഉപയോക്താക്കളെല്ലാം ഉടന്‍ പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്ററിന്റെ മുന്നറിയിപ്പ്. ഇന്റേണല്‍ വൈറസ് ബാധയുണ്ടായിട്ടുണ്ടെന്നും പാസ്വേര്‍ഡ് മാറ്റണമെന്നുമാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം പ്രശ്‌നം പരിഹരിച്ചെന്നും ആരെങ്കിലും ഇത് ദുരുപയോഗം ചെയ്തതായി മനസിലാക്കായായിട്ടില്ലെന്നും ട്വിറ്റര്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ പ്രരാഗ് അഗര്‍വാള്‍ അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

പാസ്വേര്‍ഡുകള്‍ മറച്ച് വെക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ പാസ്വേര്‍ഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ എഴുതിക്കാണിക്കുകയായിരുന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പാസ്വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍ തങ്ങളുടെ എല്ലാ ഉപയോക്താക്കളെയും അറിയിച്ചത്. എത്ര പാസ്വേര്‍ഡുകളെ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. അതേസമയം 336 മില്യണ്‍ ഉപയോക്താക്കള്‍ക്കാണ് ഇത് സംബന്ധിച്ച് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top