Home app

ഗൂഗിള്‍ പുരാണത്തിലെ നാരദ മഹര്‍ഷിയെ പോലെയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി

ഇന്നത്തെ ഗൂഗിള്‍ പുരാണത്തിലെ നാരദ മഹര്‍ഷിയെ പോലെ ആണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഇന്ന് ലോകത്തുള്ള എല്ലാ വിവരങ്ങളും ഗൂഗിളിന് അറിയുന്ന പോലെ പണ്ട് നാരദനും എല്ലാം അറിയാമായിരുന്നെന്നും അഹമ്മദാബാദില്‍ ദേവര്‍ഷി നാരദ് ജയന്തി ആഘോഷചടങ്ങില്‍ രൂപാനി പറഞ്ഞു. മാനവകുലത്തിന്റെ നന്മയ്ക്കു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു നാരദന്റെ ധര്‍മമെന്നും രൂപാനി വ്യക്തമാക്കി.

വിവാദ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാമറ കണ്ടാലുടന്‍ വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുകയും മാധ്യമങ്ങള്‍ക്കാവശ്യമായ മസാലകള്‍ നല്‍കുകയുമാണ് പലരും ചെയ്യുന്നതെന്നായിരുന്നു മോദി പറഞ്ഞത്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് ഇത്തരത്തിലുള്ള പ്രസ്താവനകളാല്‍ ട്രോളന്മാരുടെ ഇരയായിക്കൊണ്ടിരിക്കുകയാണ്. പുരാണകാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും സിവില്‍ എഞ്ചിനീയര്‍മാര്‍ക്കാണ് സിവില്‍ സര്‍വീസില്‍ പ്രവേശിക്കുവാന്‍ യോഗ്യതയെന്നൊക്കെയാണ് ബിപ്ലബ് ദേബിന്റെ പ്രസ്താവനകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top