Home app

മൂന്നാംമുറ വെച്ചുപൊറുപ്പിക്കില്ല; മോശം സ്വഭാവമുള്ളവര്‍ സേനയില്‍ വേണ്ടെന്നും ഡിജിപി

തിരുവനന്തപുരം: മൂന്നാംമുറയ്‌ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മൂന്നാം മുറ വെച്ചുപൊറുപ്പിക്കാനാവില്ല. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ എസ്പിമാര്‍ക്ക് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. കുറച്ചുപേരുടെ പെരുമാറ്റം സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നവമാധ്യമങ്ങള്‍ വഴിയുള്ള നീക്കത്തെ ജാഗ്രതയോടെ കാണണമെന്നും ഡിജിപി പറഞ്ഞു. എസ്പിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് ഡിജിപി വിമര്‍ശനം ഉന്നയിച്ചത്.

നൂറ് സ്റ്റേഷനുകള്‍ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനാകുമെന്നും മോശം സ്വഭാവമുള്ളവര്‍ സേനയില്‍ വേണ്ടെന്നും ഡിജിപി വ്യക്തമാക്കി. മോശം സ്വഭാവക്കാരെ കണ്ടെത്തി നേരായ മാര്‍ഗത്തിലാക്കാന്‍ പരിശീലനം നല്‍കണം. പിന്നെയും നന്നായില്ലെങ്കില്‍ പിരിച്ചുവിടാന്‍ നടപടി സ്വീകരിക്കണം. ഐജി, എസ്പി എന്നിവര്‍ ഈ കര്‍ശന നിര്‍ദേശം പാലിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. മതസൗഹാര്‍ദം തകര്‍ക്കുന്ന ചെറിയ പ്രശ്ങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും കര്‍ശന നടപടി സ്വീകരിക്കണമെന്നും ബെഹ്‌റ നിര്‍ദ്ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top