Home app

ഭര്‍ത്താവിന്റെ ലൈംഗികാവശ്യത്തിനായി കോളേജ് വിദ്യാര്‍ഥിനികളെ കെണിയില്‍ വീഴ്ത്തുന്ന ഭാര്യ ; തെലുങ്ക് സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിപ്പടരുന്നു

നടി ശ്രീ റെഡ്ഢി തുടങ്ങി വച്ച കാസ്റ്റിംഗ് കൗച്ച് വിവാദം തെലുങ്ക് ചലച്ചിത്ര വ്യവസായ മേഖലയെ ചെറുതായൊന്നുമല്ല പിടിച്ചുലച്ചിരിക്കുന്നത്. സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളോടെയാണ് കാസ്റ്റിംഗ് കൗച്ചിനെതിരെ ശ്രീ റെഡ്ഢി രംഗത്ത് എത്തിയത്.

സിനിമാ പ്രവേശനത്തിനായും മികച്ച അവസരങ്ങള്‍ക്കുമായി സംവിധായകനും നിര്‍മാതാക്കള്‍ക്കും സീനിയര്‍ താരങ്ങള്‍ക്കും മുന്നില്‍ തുണിയഴിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രീയുടെ വാദത്തെ പിന്തുണച്ച് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് തെലുങ്ക് സൂപ്പര്‍ താരം ഡോ രാജശേഖറിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. രാജശേഖറിന്റെ ഭാര്യ ജീവിത രാജശേഖര്‍ കോളേജ് വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും രാജശേഖറിന് ലൈംഗീകാവശ്യത്തിനായി എത്തിച്ചു കൊടുക്കുന്നുവെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയായ സന്ധ്യയാണ് വെളിപ്പെടുത്തിയത്.

ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയിലായിരുന്നും സന്ധ്യയുടെ വിവാദ പ്രസ്താവന. ഈ വിഷയത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് ബന്‍ലാരിലാല്‍ പത്രസമ്മേളനം വിളിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top