Ernakulam

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പോലീസിനെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാന പോലീസിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലീസ് കസ്റ്റഡി മരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. വരാപ്പുഴ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടിയുണ്ടാകും. മര്‍ദ്ദിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയില്‍ ഉണ്ടാകില്ലെന്നും ഇത്തരക്കാരെ പുറത്താക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വരാപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്പിയേയും പൊലീസ് ഉദ്യോഗസ്ഥരേയും നിശ്ചയിക്കുന്നത് പ്രതിപക്ഷ നേതാവല്ലെന്നും പോലീസ് മര്‍ദനങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ ആരായാലും അവര്‍ സേനയില്‍ ഉണ്ടാകാന് പാടില്ലെന്നും കോടിയേരി പറഞ്ഞു. കസ്റ്റഡി മരണത്തിനു സിപിഎം എതിരാണെന്നും കസ്റ്റഡിയിലുള്ള ദുര്‍ബലനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top