സംസ്ഥാനത്തെ നഴ്സുമാര്‍ ഇന്ന് മുതല്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ അനിശ്ചിതകാല സമരത്തില്‍. മിനിമം വേതനം 20000 രൂപയാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ച കരട് വിജ്ഞാപനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടത്തുന്നത്.
സുപ്രീംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ തയാറാക്കിയ കരടു വിജ്ഞാപനമനുസരിച്ചുള്ള ശമ്പളപരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
മിനിമം വേതന കമ്മറ്റിയുടെ തീരുമാനം വൈകുന്നത് മാനേജ്മെനന്റുകളെ സഹായിക്കാനാണെന്നും ആരോപണം ഉണ്ട്. കരട് വിജ്ഞാപന ഉത്തരവ് അട്ടിമറിക്കാനുള്ള മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന്റെ തീരുമാനത്തെ ശകതമായ പോരാട്ടത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കുമെന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
ഇന്നു മുതല്‍ ധര്‍ണയിരിക്കുന്ന നഴ്സുമാര്‍ 24 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് നടത്തും.