Home app

ഹര്‍ത്താലെന്ന് പ്രചരണം ; പലയിടങ്ങളിലും അക്രമം

ജമ്മുകാശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജ പ്രചാരണം പലയിടങ്ങളിലും ഹര്‍ത്താലായി മാറി. ഒരു സംഘടനയുടെയും പിന്തുണയോടുകൂടിയല്ല ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ആളുകള്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. കണ്ണൂരില്‍ പലയിടത്തും കടകള്‍ അടഞ്ഞു കിടക്കുകയാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂര്‍, വടകര മേഖലയിലും വാഹനങ്ങള്‍ തടഞ്ഞു. മഞ്ചേരി, പെരിന്തല്‍മണ്ണ നഗരങ്ങളില്‍ വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മഞ്ചേരിയില്‍ പ്രകടനം നടത്തി.

കഴിഞ്ഞ ദിവസമാണ് തിങ്കളാഴ്ച ഹര്‍ത്താല്‍ എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരണം നടന്നത്. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സന്ദേശം പ്രചരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top