താരസംഘടനയായ അമ്മ, മഴവില്‍ മനോരമയുമായി ചേര്‍ന്നു നടത്തുന്ന ‘അമ്മ മഴവില്‍ ഷോ’ മേയ് ആറിന് തിരുവനന്തപുരത്ത് നടക്കും. കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയുടെ ലോഗോ കൊച്ചിയില്‍ നടനും എംപിയുമായ ഇന്നസന്റ് പ്രകാശനം ചെയ്തു. അഞ്ചു മണിക്കൂര്‍ നീളുന്ന താരനിശയില്‍ നൂറില്‍പ്പരം താരങ്ങള്‍ പങ്കെടുക്കും. റിഹേഴ്സല്‍ ക്യാംപ് 27ന് കൊച്ചിയില്‍ ആരംഭിക്കും. സിദ്ദീഖാണു ഷോയുടെ സംവിധായകന്. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ഷോയിലേക്കുള്ള പ്രവേശനം പാസിലൂടെയായിരിക്കും.
അമ്മ മഴവില്‍ ഷോ’ മേയ് ആറിന്
By
April 15, 2018 9:09 am