Home app

21 കോടി രൂപ ഭാഗ്യം നേടി ; ഇനിയൊരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം

”ഏപ്രില്‍ ഫൂള്‍ ദിനത്തിലാണ് ഞാനറിഞ്ഞത് എനിക്കാണ് 21 കോടി രൂപ ദുബായ് ജാക്ക്‌പോട്ട് ലോട്ടറിയടിച്ചതെന്ന്. ആദ്യം ഫോണിലൂടെ വിവരമറിഞ്ഞപ്പോള്‍ ഏപ്രില്‍ ഒന്നിന് ആരെങ്കിലും കബളിപ്പിക്കാന്‍ വിളിച്ചു പറഞ്ഞതാണെന്നാണ് വിചാരിച്ചത്. പിന്നീട് കോടീശ്വരനായെന്ന യാഥാര്‍ഥ്യം പതുക്കെ തിരിച്ചറിയുകയായിരുന്നു.’ ദുബായിയില്‍ പ്രൈവറ്റ് ടാക്‌സി കമ്പനിയില്‍ ഡ്രൈവറായ ജോണ്‍ വര്‍ഗീസ് അവിശ്വസനീയതയോടെ പറയുന്നു.

2016ല്‍ ദുബായിലെത്തിയ ഈ പുതിയ കോടീശ്വരന് വലിയ ആഗ്രഹങ്ങളൊന്നുമില്ല. കൈവശമുള്ള സാധാരണ മൊബൈല്‍ ഫോണ്‍ മാറ്റി ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം. ലോട്ടറി വാങ്ങാന്‍ പണം നല്‍കി സഹായിച്ച സുഹൃത്തുക്കള്‍ക്ക് സമ്മാനത്തുകയില്‍ നിന്നുള്ള വിഹിതം നല്‍കണം. രണ്ടു കുട്ടികളേയും കുടുംബത്തേയും രക്ഷിക്കണം. പണമാവശ്യമുള്ളവര്‍ക്ക് കഴിവിനുസരിച്ച് നല്‍കണം. കഷ്ടപ്പാടിന്റെ പഴയകാലങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ജോണ്‍ വര്‍ഗീസിന്റെ ആഗ്രഹങ്ങള്‍ക്കും പരിധിയുണ്ട്.

ആറന്മുള കിടങ്ങൂര്‍ സ്വദേശിയായ ജോണ്‍ വര്‍ഗീസിനൊപ്പം ഭാഗ്യം നേടിയത് അനീഷ് കുമാര്‍, മനു, സുനില്‍ കെഎം, മൂസ, റഷീദ് സൂപ്പി, റാസിവ്, ഷമീര്‍ എന്നിവരാണ്. ഒരു വര്‍ഷത്തിലധികമായി മറ്റുള്ളവരുടെ കൂടി പങ്കാളിത്തത്തോടെ ടിക്കറ്റെടുക്കുന്ന രീതിയാണ് ജോണ്‍ വര്‍ഗീസ് പിന്തുടരുന്നത്. ഭാഗ്യം നല്‍കിയ ടിക്കറ്റ് ജോണ്‍ വര്‍ഗീസിന്റെ പേരിലാണ് വാങ്ങിയത്.

വിവരങ്ങള്‍ക്ക് കടപ്പാട് ; ഖാലിജ് ടൈംസ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top