തയ്യാറാക്കിയത് : പ്രിയ ആനന്ദ്
ഗൃഹനാഥ. (മഴവില്‍ മനോരമ പോലുള്ള ചാനലുകളില്‍ കുക്കറി ഷോ ചെയ്യുന്നു. പരമ്പരാഗത സസ്യാഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് തയ്യാറാക്കുന്നത്.)
ആവശ്യമുള്ള സാധനങ്ങള്‍
- പച്ചരി ; ഒരു കപ്പ്
- ചെറു പരിപ്പ് ; അര കപ്പ്
- ജീരകം കുരുമുളക് പൊടി ; 2 സ്പൂണ്‍
- കറിവേപ്പില ; ആവശ്യത്തിന്
- നെയ്യ് ; 3 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി ചെറുതായത് ; 1 സ്പൂണ്‍
- പച്ച മുളക് അരിഞ്ഞത് ; അര സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പച്ചരിയും പരിപ്പും ഒന്നിച്ച് പ്രഷര്‍ കുക്കറില്‍ അഞ്ച് വിസില്‍ വരും വരെ വേവിക്കുക. നന്നായി വെന്തതിന് ശേഷം ഒന്നുകൂടി മിക്സ് ചെയ്ത് മാറ്റി വയ്ക്കുക. മറ്റൊരു കടായി പാത്രത്തില്‍ നെയ്യ് ചൂടാക്കി അതിലേക്ക് പൊടിച്ച ജീരകവും കുരുമുളകും ചേര്‍ത്തിളക്കുക. മൂക്കുമ്പോള്‍ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ക്കുക. ഈ കൂട്ടിലേക്ക് നേരത്തെ വേവിച്ചുവച്ച അരിയുടേയും പരിപ്പിന്റെ മിക്സ് ചേര്‍ത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ചെറുതീയില്‍ പത്ത് മിനുട്ട് വീണ്ടും അടുപ്പില്‍ വച്ച് വേവിക്കുക. കുറച്ച് നെയ് കൂടെ ചേര്‍ത്ത് ഇറക്കിവയ്ക്കാം. ചൂടോടെ വിളമ്പുന്നതാണ് അഭികാമ്യം. തമിഴ്നാട്ടിലെ പരമ്പരാഗത പ്രഭാത ഭക്ഷണമാണ് പൊങ്കല്‍. പ്രോട്ടീനും അന്നജവും ധാരാളമടങ്ങിയിട്ടുള്ള ഹെല്‍ത്തി ഭക്ഷണം കൂടിയാണിത്.