Film News

രണം ടൈറ്റില്‍ ട്രാക്ക് ഗാനം പുറത്തിറങ്ങി

പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം രണത്തിന്റെ ടൈറ്റില്‍ ട്രാക്ക് ഗാനം പുറത്തിറങ്ങി. അജയ് ശ്രാവണ്‍, ജേക്ക്‌സ് ബിജോയ്, നേഹ.എസ്.നായര്‍ തുടങ്ങിയവരാലപിച്ച ‘ഇനിയെന്ന് കാണും ഞാന്‍’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.ജേക്ക്‌സ് ബിജോയുടെതാണ് സംഗീതം. ക്വീനിന് ശേഷം ജേക്ക്‌സ് സംഗീതം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് രണം.

പൃഥ്വിരാജിന് പുറമെ റഹ്മാന്‍, ഇഷ തല്‍വാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. തിരക്കഥയും നിര്‍മല്‍ തന്നെയാണ് നിര്‍വഹിച്ചരിക്കുന്നത്. ആക്ഷന് വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രത്തിനായി സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്ററുമാരായ ക്രിസ്റ്റിയല്‍ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോമല്‍ എന്നിവരാണ്. യെസ് സിനിമാസും ലോസണ്‍ എന്റര്‍ടെയ്മെന്റും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top